Cancel Preloader
Edit Template

Home

National

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് സെക്രട്ടറി മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്.നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Kerala

പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

സെപ്റ്റിക് ടാങ്കില്‍ പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടയില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണത്. രാവിലെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റിയന് പ്രദേശവാസിയാണ് പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക് ടാങ്കിനുമുകളില്‍ നിര്‍ത്തി കുളിപ്പിക്കുമ്പോള്‍ സ്ലാബ് തെന്നിമാറി സെബാസ്റ്റിയനും പശുക്കുട്ടിയും വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സെബാസ്റ്റിയനെ പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും സെബാസ്റ്റിയന്‍ മരിച്ചു. കഴുത്തില്‍ കയര്‍ മുറുകിയതിനാല്‍ പശുക്കിടാവും ചത്തു. സെബാസ്റ്റ്യന്റെ

Kerala

കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രി കൊല്ലപ്പെട്ടു, ഭര്‍ത്താവിന് ഗുരുതര പരുക്ക്

വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

Kerala

തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനത്തിൽ നേരിയ വർധന

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രഖ്യാപനങ്ങൾ പതിവ് അല്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമവികസന മന്ത്രാലയം അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. സാധാരണക്കാരായ ഏറെപേർക്ക് പുതിയ പ്രഖ്യാപനം നേട്ടമാകും. പുതിയ പ്രഖ്യാപന പ്രകാരം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധന നിരക്ക് 3.6 ശതമാനമാണ്. ഇതോടെ ഓരോ അംഗത്തിനും

Kerala

പെണ്‍കുട്ടികള്‍ വീട്ടില്‍ മരിച്ച നിലയില്‍; പിതാവ് റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കി

പയ്യോളിയില്‍ പിതാവിനെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക(10) എന്നിവരെയാണ് വ്യാഴാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്. റെയില്‍വേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍

Featured News

അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കണമെന്ന

പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ

സെപ്റ്റിക് ടാങ്കില്‍ പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടയില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി

Top of the month

6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം കാഞ്ഞിരമുട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ 2.30ന് നിദാ ആർക്കേഡിനു സമീപത്തുവച്ച് വടകര എസ്ഐ കെ.മുരളീധരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് പ്രതി 11,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങിയത്. ഇതു പുറത്തു വിൽപന നടത്തിയാൽ 40,000 രൂപയോളം കിട്ടും. ഉത്സവ പറമ്പുകളിൽ ചട്ടി കളിക്കാൻ എത്തുന്നവർക്ക് വിൽക്കാൻ കൊണ്ടു വന്നതാണെന്നു പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. അഭിരാമിയുടെ ആത്മഹത്യയില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചു.അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും.

മദ്രാസ് ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ ജോലിയവസരം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ പോസ്റ്റുകളിലാണ് നിയമനം. ഫെബ്രുവരി 13നുള്ളില്‍ അപേക്ഷിക്കണം. തസ്തിക& ഒഴിവ്മദ്രാസ് ഹൈക്കോടതിയില്‍ ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ടൈപ്പിസ്റ്റ്- 22, ടെലിഫോണ്‍ ഓപ്പറേറ്റര്‍ 1, കാഷ്യര്‍ 2, സെറോക്‌സ് ഓപ്പറേറ്റര്‍ 8 എന്നിങ്ങനെ ആകെ ആകെ 33 ഒഴിവുകളുണ്ട്. പ്രായപരിധി18 മുതല്‍

ഈ വര്‍ഷം യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നീറ്റ്-നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാം. ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ

Weekly Top

more news

29 March 2024